മലയാളി യുവാവ് ഷാർജയിൽ വാഹനമിടിച്ച് മരിച്ചു

ഷാർജ- കഴിഞ്ഞ മൂന്നു ദിവസമായി കാണാനില്ലാതിരുന്ന മലയാളി യുവാവിനെ വാഹനമിടിച്ച്് മരിച്ച നിലയിൽ കണ്ടെത്തി.  വാടാനപ്പള്ളി അറക്കവീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ ഷിറാസി(42)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ നാഷണൽ പെയിന്റിന് സമീപം വാഹനമിടിച്ച് മരിക്കുകയായിരുന്നു. ഷാർജ കുവൈത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ടെലിഫോണി കംപ്യൂട്ടർ നെറ്റ് കമ്പനിയിൽ കേബിൾ ഇൻസ്റ്റാൾ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച സംഘമാണ് അപകടമുണ്ടാക്കിയത് എന്നാണ് വിവരം. മാതാവ്: ലൈല. ഭാര്യ: ഷാദിയ. ആറു വയസുള്ള ഒരു കുട്ടിയുണ്ട്.
 

Latest News