ഹസ്സക്കും യു.എ.ഇക്കും ഇന്ത്യയുടെ അഭിനന്ദനം

ദുബായ്- പ്രഥമ സഞ്ചാരിയെ വിജയകരമായി  രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച യു.എ.ഇക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭിനന്ദനം. വിജയകരമായ തുടക്കത്തില്‍ സന്തോഷമുണ്ട്. ഹസ്സയിലൂടെ യു.എ.ഇയുടെ ബഹിരാകാശത്തേക്കുള്ള യാത്ര ഐതിഹാസികമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നു മോഡി ട്വീറ്റ് ചെയ്തു.

യു.എ.ഇയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഹ്യൂമന്‍ സ്‌പേസ് പ്രോഗ്രാമിലൂടെ 2022 ല്‍ ഇന്ത്യക്കാരനെയും ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇന്ത്യന്‍ നിര്‍മിത ബഹിരാകാശ പേടകത്തിലായിരിക്കും യാത്രയെന്നും മോഡി സൂചിപ്പിച്ചു.

 

Latest News