വരി നില്‍ക്കാതെ ട്രെയിന്‍ ടിക്കറ്റെടുക്കാം 

ന്യൂദല്‍ഹി-ഇനി വരിനില്‍ക്കാതെ ക്യൂആര്‍ കോഡ് ഉപയോഗിച്ച് റിസര്‍വ് ചെയ്യാത്ത ട്രെയിന്‍ ടിക്കറ്റ് എടുക്കാം.
വടക്ക് കിഴക്കന്‍ റെയില്‍വെയാണ് ആദ്യമായി 12 സ്‌റ്റേഷനുകളില്‍ ഈ സംവിധാനം നടപ്പാക്കുന്നത്. അവസാന നിമിഷത്തില്‍ വരി നില്‍ക്കാതെ റെയില്‍വെ സ്‌റ്റേഷനില്‍വെച്ചുതന്നെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. റെയില്‍വെ സ്‌റ്റേഷനില്‍ പതിച്ചിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുടിഎസ് ആപ്പുവഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. ജയ്പുര്‍, അജ്മീര്‍, ജോധ്പുര്‍, ബിക്കാനീര്‍, അബു റോഡ്, ഉദയ്പുര്‍ സിറ്റി, ദുര്‍ഗാപുര, അള്‍വാര്‍, റെവേരി, ഗാന്ധിനഗര്‍ തുടങ്ങിയ 12 സ്‌റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.

Latest News