പാലായില്‍ 'മാണി' തന്നെ; യുഡിഎഫ് കോട്ട തകര്‍ത്ത് ഇടതു മുന്നണി, പ്രഹരം കേരള കോണ്‍ഗ്രസിന്

പാലാ- ഉപതെരഞ്ഞെടുപ്പ് നടന്ന പാലാ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് കോട്ട തര്‍ത്ത് ഇടതു മുന്നണിക്ക് അട്ടിമറി ജയം. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2,943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എന്‍.സി.പി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ പരാജയപ്പെടുത്തി. 54,137 വോട്ടുകള്‍ മാണി സി കാപ്പന്‍ നേടിയപ്പോള്‍ ജോസ് ടോമിന് ലഭിച്ചത് 51,194 വോട്ടാണ്. ബിജെപി സ്ഥാനാര്‍ത്ഥഇ എന്‍. ഹരി 18,044 വോട്ടും നേടി. 

മണ്ഡല രൂപീകരണ കാലം തൊട്ട് പ്രതിനിധീകരിച്ചു പോന്ന അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ. എം മാണിയുടെ പിന്മാഗിയായി പാലായിലെ വോട്ടര്‍മാര്‍ വീണ്ടു മറ്റൊരു മാണിയെ തെരഞ്ഞെടുത്തു. മൂന്ന് തവണ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ട മാണി സി കാപ്പനെ ഇത്തവണ വോട്ടര്‍മാര്‍ തുണച്ചു. പാര്‍ട്ടിക്കുള്ളിലെ അധികാരത്തര്‍ക്കങ്ങളും പിടിവലികളും ചേരിപ്പോരുമാണ് കേരള കോണ്‍ഗ്രസിനെ ചരിത്രത്തിലെ നാണംകെട്ട തോല്‍വിയിലേക്കു നയിച്ചത്.
 

Latest News