Sorry, you need to enable JavaScript to visit this website.

ചികിത്സ തുടങ്ങാനും ആപ്പിൾ വാച്ച് നിർദേശിക്കും

മനോരോഗങ്ങൾ മൂർഛിക്കാതിരിക്കാൻ ആക്ടിവിറ്റി ട്രാക്കിംഗ്

മനോരോഗങ്ങൾ മൂർഛിക്കുന്നത് തടയാൻ ആപ്പിൾ വാച്ചും അതുപോലുള്ള ആക്ടിവിറ്റി ട്രാക്കേഴ്‌സും വഴി തുറക്കുന്നു. ആളുകളുടെ ചലനങ്ങളിൽനിന്നുള്ള സൂചനകൾ മനസ്സിലാക്കിയാണ്  ഇതു സാധ്യമാകുന്നത്.
ഏറ്റവും സാധാരണമായ മാനസിക അത്യാഹിതങ്ങളിലൊന്നാണ് തീവ്ര വിക്ഷോഭം അഥവാ അക്യൂട്ട് അജിറ്റേഷൻ. ഡിമെൻഷ്യ രോഗികളിലും മറ്റു മാനസിക തകരാറുകള്ളവരിലും പത്ത് ശതമാനത്തോളം ഇത് അത്യാഹിതമായി മാറാറുണ്ട്. പലപ്പോഴും അക്രമാസക്തമാരാകുന്നതിനു പുറമെ, കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇവർ അനിയന്ത്രിതമായ വാക്കുകളാലും മറ്റുള്ളവരെ ഉപദ്രവിക്കുന്നു. 
പ്രാരംഭ സൂചനകൾ ലഭിക്കുന്നതും യഥാസമയം മരുന്ന് കഴിക്കുന്നതും ഇത്തരം രോഗങ്ങൾ മൂർഛിക്കുന്നത്  തടയാൻ സഹായകമാകും. ഇവിടെയാണ് ആപ്പിൾ വാച്ചു മറ്റ് ആക്റ്റിവിറ്റി ട്രാക്കറുകളും പ്രസക്തമാകുന്നത്. തീവ്രവിക്ഷോഭം തടയുന്നതിനുള്ള പുതിയ ഒരു ചികിത്സയുടെ പരീക്ഷണത്തിലാണ് 
ബയോടെക്‌നോളജി കമ്പനിയായ ബയോക്‌സെൽ. നാവിനടിയിൽ വെക്കുന്ന നേർത്ത ഫിലിമാണ് ഇതിനായി ഉപയോഗിക്കുന്നത്. 
സുരക്ഷയും ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട സാധാരണ പരിശോധനകൾക്കൊപ്പം ആപ്പിൾ വാച്ചുകൾ പോലുള്ള ഉപകരണങ്ങളിൽനിന്ന് ലഭിക്കുന്ന ഡേറ്റകൾ കൂടി പ്രയോജനപ്പെടുത്തുന്നതായി കമ്പനി പറയുന്നു. അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ ബാധിച്ചവരുടെ നീക്കങ്ങളും ശാരീരിക ചലനങ്ങളും വിലയിരുത്തുന്ന പ്ലാറ്റ് ഫോമിലൂടെ തീവ്രവിക്ഷോഭം മുൻകൂട്ടി കണ്ടെത്തുകയും യഥാസമയം മരുന്ന് ലഭ്യമാക്കുകയുമാണ് കമ്പനിയുടെ ആത്യന്തിക ലക്ഷ്യം.  
വിക്ഷോഭത്തിന്റെ തുടക്കം  തിരിച്ചറിയുന്നതിലൂടെ, മരുന്ന് കൂടുതൽ കാര്യക്ഷമമായി നൽകാമെന്നും അതിനാൽ, ചികിത്സാ ചെലവ് കുറക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. 
അൽഷിമേഴ്‌സ്, ഡിമെൻഷ്യ രോഗികളെ ലക്ഷ്യമിട്ട് വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനികളും ടെക്‌നോളജി കമ്പനികളും കൈകോർക്കുന്നതിനിടയിലാണ് പുതിയ ഗവേഷണവും ട്രാക്കിംഗും. 
ഐഫോണുകൾ, ആപ്പിൾ വാച്ചുകൾ, സ്ലീപ്പ് മോണിറ്ററിംഗ് ഉപകരണങ്ങൾ എന്നിവയിൽനിന്ന് ശേഖരിച്ച ഡേറ്റകൾക്ക്  ഡിമെൻഷ്യ ലക്ഷണങ്ങളുള്ള രോഗികളെ തിരിച്ചറിയാൻ കഴിയുമോ  എന്നറിയാനുള്ള ശ്രമത്തിൽ  ആപ്പിളും എലി ലില്ലിയും പങ്കാളികളായിരിക്കയാണ്. അൽഷിമേഴ്സിന് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ വാർധക്യവും ഡിമെൻഷ്യയും പഠിക്കുന്ന പ്രൊഫ. റോഡാ  പറയുന്നു. ഫലപ്രദമായ ചികിത്സകളൊന്നും കണ്ടെത്താതിരിക്കെ, മെച്ചപ്പെട്ടതും വ്യത്യസ്തയുള്ളതുമായ എന്തെങ്കിലും ചെയ്യണമെന്നും അവർ പറഞ്ഞു. 
അൽഷിമേഴ്‌സ് നേരത്തെ കണ്ടുപിടിക്കാനുതകുന്ന ഉപകരണങ്ങൾ ധരിക്കുന്ന കാര്യവും തങ്ങളുടെ ഗവേഷണത്തിലുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
അൽഷിമേഴ്‌സ്, ഡിമെൻഷ്യ അല്ലെങ്കിൽ മറ്റ് ന്യൂറോളജിക്കൽ രോഗങ്ങൾക്കു മാത്രമല്ല, വിട്ടുമാറാത്തതും മൂർഛിക്കുന്നതുമായ മറ്റു രോഗങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യ സംരക്ഷണത്തിന്റെയും സാങ്കേതികവിദ്യയുടെയും സംയോജനം സഹായിക്കും. 
നിലവിൽ രോഗലക്ഷണങ്ങൾ പ്രകടമായതിനുശേഷമാണ് ചികിത്സ നൽകുന്നത്. എന്നാൽ രോഗികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിലൂടെ മാറ്റങ്ങൾ കണ്ടെത്താനും നേരത്തെ ഇടപെടാനു കഴിയും.
 

Latest News