ഷാര്‍ജയില്‍ കത്തിയ വന്‍ കെട്ടിടത്തിലെ 18 കുടുംബങ്ങള്‍ക്ക് ബദല്‍ താമസസൗകര്യം

ഷാര്‍ജ- ചൊവ്വാഴ്ച രാത്രി കനത്ത തീപ്പിടിത്തമുണ്ടായ ഷാര്‍ജ അല്‍ മജാസ് ടവറിലെ 18 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ബദല്‍ താമസസൗകര്യമൊരുക്കി.
43 നില കെട്ടിടത്തില്‍നിന്ന് 260 കുടുംബങ്ങളെയാണ് സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചത്. ഇതില്‍ ഫ്‌ളാറ്റുകളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത 18 കുടുംബങ്ങള്‍ക്കാണ് ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. തീപ്പിടിത്തത്തില്‍ 26 ഫ്‌ളാറ്റുകളാണ് കത്തിനശിച്ചത്.
ഫ്‌ളാറ്റുകള്‍ അറ്റകുറ്റപ്പണി ചെയ്ത് താമസയോഗ്യമാക്കുന്നതുവരെ ഇവര്‍ക്ക് ബദല്‍ സൗകര്യം ഉപയോഗിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

 

Latest News