Sorry, you need to enable JavaScript to visit this website.

അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനെ വരവേല്‍ക്കാന്‍ ദോഹ ഒരുങ്ങി

ദോഹ- ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് വെള്ളിയാഴ്ച ദോഹയില്‍ തുടക്കം.  49 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഖലീഫ രാജ്യാന്തര സ്റ്റേഡിയം, ആസ്പയര്‍ സോണ്‍, ദോഹ കോര്‍ണിഷ് എന്നിവിടങ്ങളും തയാറായി കഴിഞ്ഞു. 25 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമില്‍ ഭൂരിഭാഗവും എത്തികഴിഞ്ഞു. സംഘത്തില്‍ 12 പേര്‍ മലയാളികളാണ്. ഒളിംപ്യന്‍ പി.ടി. ഉഷയുടെ നേതൃത്വത്തിലാണ് വനിതാ താരങ്ങള്‍ എത്തിയത്. ഒക്‌ടോബര്‍ ആറ് വരെയാണ് മത്സരങ്ങള്‍.
ചാംപ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ സാംസ്‌കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി വിലയിരുത്തി. ദോഹ മെട്രോ വെള്ളിയാഴ്ച മുതല്‍ വാരാന്ത്യ സര്‍വീസ് ആരംഭിക്കും. ഉച്ചക്ക് 2 മുതല്‍ പുലര്‍ച്ചെ 3 വരെയാണ് വാരാന്ത്യ സര്‍വീസ്. ഈ സമയങ്ങളില്‍ മെട്രോ ലിങ്ക്, മെട്രോ എക്‌സ്പ്രസ് സര്‍വീസുകളുമുണ്ടാകും. ദോഹ കോര്‍ണിഷില്‍ അര്‍ധരാത്രിയില്‍ നടക്കുന്ന മാരത്തണ്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയാണ് സര്‍വീസ് നീട്ടിയത്.
210 രാജ്യങ്ങളില്‍നിന്നു 2,000ത്തോളം അത്‌ലറ്റുകളും പരിശീലകരും ഔദ്യോഗിക പ്രതിനിധികളും ഉള്‍പ്പെടെ 3,500 ഓളം പേരാണ് ദോഹയില്‍ എത്തുക.

 

Latest News