Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം; പാസ്‌പോര്‍ട്ട് മതി

ന്യൂദല്‍ഹി- അവധിക്കു നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഉടന്‍ തന്നെ ആധാറിന് അപേക്ഷിക്കാമെന്ന്  യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.ഐ.ഐ) അറിയിച്ചു. നേരത്തേ നാട്ടിലെത്തി 182 ദിവസം കഴിഞ്ഞശേഷം മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. മേല്‍വിലാസം, ജനനത്തിയതി എന്നിവ തെളിയിക്കാന്‍ തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് നല്‍കിയാല്‍ മതി.

ഇന്ത്യന്‍ മേല്‍വിലാസമില്ലാത്ത പാസ്‌പോര്‍ട്ടാണെങ്കില്‍ യു.ഐ.ഡി.ഐ. അംഗീകരിച്ച ഏതുരേഖയും നല്‍കാം. അപേക്ഷിക്കേണ്ട നടപടിക്രമങ്ങളില്‍ മാറ്റമൊന്നുമില്ല. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സൂചിപ്പിച്ച നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമാണ് ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിച്ചിരുന്നത്. ഈ നിബന്ധന നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് അനുസൃതമായാണ് എന്‍.ആര്‍.ഐ.കളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സംവിധാനം യു.ഐ.ഡി.ഐ.ഐ തയാറാക്കിയത്.

ഇക്കാര്യത്തില്‍ ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. അപേക്ഷ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി https://uidai.gov.in/ ഓണ്‍ലൈനായി നല്‍കാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ അപേക്ഷിക്കുന്ന സമയത്ത് സമര്‍പ്പിച്ച ഇന്ത്യന്‍ വിലാസത്തില്‍ ആധാര്‍  ലഭിക്കും.

 

Latest News