ഗോള്‍ഡന്‍ വിസയുമായി സഹോദരന്മാര്‍

ദുബായ്- ഫൈന്‍ ടൂള്‍സ് ട്രേഡിംഗ് പാര്‍ട്ണര്‍മാരും കൊടുങ്ങല്ലൂര്‍ പുത്തന്‍ചിറ സ്വദേശികളുമായ അബ്ദുല്‍ ഗഫൂര്‍, അബ്ദുസലാം എന്നീ സഹോദരന്മാര്‍ക്ക് യു.എ.ഇയുടെ 10 വര്‍ഷ ഗോള്‍ഡന്‍ വിസ. തൃശൂര്‍ വള്ളിവട്ടം യൂണിവേഴ്‌സല്‍ എന്‍ജിനിയറിങ്ങ് കോളജ് ഡയറക്ടര്‍മാര്‍കൂടിയാണ് ഇരുവരും.
ഗോള്‍ഡന്‍ കാര്‍ഡ് വീസ പതിച്ച പാസ്‌പോര്‍ട് ജി.ഡി.ആര്‍.എഫ്.എ ദുബായ് അധികൃതര്‍ വകുപ്പിന്റെ പ്രധാന ഓഫീസില്‍ ഗഫൂറിനും സലാമിനും കൈമാറി. ഗോള്‍ഡന്‍ കാര്‍ഡ് വിസ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നു ഇരുവരും പറഞ്ഞു.
ദുബായിയില്‍ 12 ഷോറൂമുകളുള്ള ഫൈന്‍ ടൂള്‍സ് ഇന്ത്യ, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള മുന്നൂറിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. ലോകോത്തര കമ്പനികളായ ഡെവാള്‍ട്ട്, മകിത, ഇസാബ്, ഊക്കന്‍, ഫിഷര്‍ തുടങ്ങിയ കമ്പനികളുടെ ഉല്‍പന്നങ്ങളുടെ മൊത്ത വിതരണക്കാരാണ്.
നേരത്തെ ഇവരുടെ മൂത്ത സഹോദരനും  ഫൈന്‍ ടൂള്‍സ് ടൂള്‍സ് മാനേജിംഗ് ഡയറക്ടറുമായ വി.കെ. ശംസുദ്ദീന് ഗോള്‍ഡന്‍ കാര്‍ഡ് വിസ ലഭിച്ചിരുന്നു.

 

Latest News