കയ്‌റോ- ഖത്തര്‍ പൗരന്മാര്‍ക്ക് ഈജിപ്തില്‍ പ്രവേശിക്കാന്‍ വിസ വേണ്ടെന്ന സൗകര്യം അവസാനിപ്പിക്കുന്നു.ഖത്തറിനെതിരായ ശിക്ഷാ നടപടികള്‍ ശ്കതമാക്കുന്നതിന്റെ ഭാഗമായാണ് ഈജിപ്തിന്റെ തീരുമാനം. ബഹിഷ്‌കരണം പിന്‍വലിക്കുന്നതിന് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ ഖത്തര്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ഇറാനുമായുള്ള ബന്ധം വിഛേദിക്കാനും ഭീകരതക്ക് നല്‍കുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കാനുമാണ് ഖത്തറിന്മേലുള്ള സമ്മര്‍ദം.
ഖത്തറിന് ഇനിയും പ്രത്യേക പരിഗണന നല്‍കുന്നതില്‍ അര്‍ഥമില്ലെന്ന് ഈജിപ്ത് വിദേശമന്ത്രാലയ വക്താവ് അഹ് മദ് അബു സെയ്ദ് പറഞ്ഞു. ഈജിപ്തില്‍ പ്രവേശിക്കാന്‍ ഖത്തര്‍ പൗരന്മാരും ഇനി വിസയ്ക്ക് അപേക്ഷിക്കണം. ഈജിപ്ത് മാതാക്കള്‍ക്ക് ജനിച്ച ഖത്തര്‍ പൗരന്മാര്‍, ഈജിപ്തുകാരെ വിവാഹം ചെയ്തവര്‍, ഈജിപ്തില്‍ പഠിക്കുന്ന ഖത്തര്‍ വിദ്യാര്‍ഥികള്‍ എന്നിവരെ വിസാ അപേക്ഷ നല്‍കണമെന്ന നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് കയ്‌റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ വിദേശ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.