കര്‍ണാടകയില്‍ ആടിനെ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ തോട്ടം ഉടമ തലയറുത്തു കൊന്നു

ദേവനഗരെ- കര്‍ണാടകയിലെ മാലെബെണ്ണൂരിലെ മൂഗിനഗോണ്ഡിയില്‍ ഒരു തോട്ടത്തില്‍ നിന്നും ആടിനെ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ തോട്ടം ഉടമ പിടികൂടി തലറുത്തു കൊന്നു. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. പ്രതി അര്‍ജുനപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ചമന്‍ അര്‍ധ രാത്രി അടയ്ക്കാ തോട്ടത്തിലെത്തിയതായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അര്‍ജുനപ്പ ചമനെ പിടികൂടി മര്‍ദിക്കുകയും തലയറുക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു.
 

Latest News