Sorry, you need to enable JavaScript to visit this website.

മരട് ഫ്ളാറ്റ് പൊളിക്കാൻ മൂന്നുമാസം അനുവദിക്കാനാകില്ല, സർക്കാറിന് രൂക്ഷവിമർശം

ന്യൂദൽഹി- മരട് ഫ്ളാറ്റ് പൊളിച്ചുനീക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത്‌നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് സുപ്രീം കോടതി വിമർശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ഫ്ളാറ്റ് പൊളിക്കാൻ  മൂന്നുമാസം സമയം വേണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എന്നാൽ അത്രയും സമയം നൽകാനാവില്ലെന്നു പറഞ്ഞ് കോടതി ഈ ആവശ്യം ഉടൻ തള്ളുകയും ചെയ്തു. ഒരുവർഷം എത്രപേർ പ്രകൃതി ദുരന്തങ്ങളിൽ മരിക്കുന്നുവെന്ന് അറിയാമോയെന്ന് കോടതി ചീഫ് സെക്രട്ടറിയോട് നേരത്തെ ചോദിച്ചിരുന്നു. ശക്തമായ വേലിയേറ്റമുണ്ടായാൽ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ലെന്ന കാര്യം അറിയാമോയെന്നും കോടതി ചോദിച്ചു. കോടതി ഉത്തരവ് പാലിക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായത്. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട് സർവ്വേ നടത്തി എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാൽ ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദിയെന്നും കോടതി മുന്നറിയിപ്പു നൽകി. മരട് ഫ്ളാറ്റുകൾ പൊളിക്കണമെന്ന കോടതി വിധി അംഗീകരിക്കുന്നതെന്നും എന്നാൽ അതിന് ആവശ്യമായ സമയം വേണമെന്നുമാണ് ചീഫ് സെക്രട്ടറി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം കോടതി അംഗീകരിച്ചില്ല. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി മാറ്റിവച്ചു.

Latest News