Wednesday , February   19, 2020
Wednesday , February   19, 2020

ഡ്രോൺ; ദുബായ് എയർപോർട്ടിൽ രണ്ടുവിമാനങ്ങൾ തിരിച്ചുവിട്ടു

ദുബായ്- സംശയകരമായ സാഹചര്യത്തിൽ ഡ്രോൺ പറന്നുവന്നതിനെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്താവളത്തിൽ രണ്ടുവിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഞായറാഴ്ച  ഉച്ചക്ക് 12.36നും 12.51നുമിടയിലാണ് സംഭവം. സിംഗപ്പൂരിൽ നിന്നെത്തിയ ഒരു വിമാനം ആൽമക്തൂം വിമാനത്താവളത്തിലേക്കും ന്യൂദൽഹിയിൽ നിന്നെത്തിയ വിമാനം ഷാർജ വിമാനത്താവളത്തിലേക്കുമാണ് തിരിച്ചുവിട്ടത്. പിന്നീട് വിമാനത്താവളം തുറന്ന ശേഷം ഈ വിമാനങ്ങൾ ദുബായിലേക്ക് തിരിച്ചെത്തി.
15 മിനിറ്റ് മാത്രമാണ് വിമാനത്താവളം അടച്ചിട്ടതെന്നും ഇത്തരം നിരോധിത മേഖലയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ദുബായ് സർക്കാർ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.
 

Latest News