Sorry, you need to enable JavaScript to visit this website.

ബാലനെ ഇടിച്ചിട്ട് കടന്ന വാഹനത്തെ മൂന്ന് മണിക്കൂറിനകം പിടിച്ചു

ഷാര്‍ജ- എട്ടു വയസ്സുകാരന്‍ കൊല്ലപ്പെട്ട വാഹനാപകടത്തില്‍ കടന്നുകളഞ്ഞ ഡ്രൈവറെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഏഷ്യക്കാരാണ്. ഷാര്‍ജയിലെ അല്‍ സബക പ്രദേശത്തുണ്ടായ അപകടത്തില്‍ കുട്ടിയെ അല്‍ കുവൈത്ത് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഷാര്‍ജ പോലീസിലെ ട്രാഫിക് പട്രോള്‍ മേധാവി മേജര്‍ മുഹമ്മദ് അല്‍ നഖബി പറഞ്ഞു.
കുറഞ്ഞ വിവരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും അപകമുണ്ടാക്കിയ വാഹനത്തെ കണ്ടെത്താനും ഡ്രൈവറെ അറസ്റ്റ് ചെയ്യാനും മൂന്ന് മണിക്കൂര്‍ കൊണ്ട് സാധിച്ചു. 30 വയസ്സ് പിന്നിട്ട ഏഷ്യന്‍ വംശജനാണ് പ്രതിയെന്ന് മേജര്‍ അല്‍ നഖ്ബി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളില്‍, പ്രത്യേകിച്ച് കുട്ടികള്‍ കളിക്കാനിറങ്ങുന്ന സ്ഥലങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

Latest News