എക്‌സ്‌പോയുടെ മുന്നോടിയായി ദുബായില്‍ അത്യാധുനിക ബസ് സ്റ്റേഷന്‍

ദുബായ്- ഇക്കൊല്ലത്തെ എക്‌സ്‌പോയോട് അനുബന്ധിച്ച്  ഊദ് മേത്തയിലും സത്‌വയിലും അത്യാധുനിക സംവിധാനങ്ങളോടെ ബസ് സ്റ്റേഷനുകള്‍ വരുന്നു. റസ്റ്റോറന്റുകള്‍, കച്ചവടസ്ഥാപനങ്ങള്‍,  പാര്‍ക്കിംഗ് എന്നിവ സമുച്ചയത്തിലുണ്ടാകും. റൂഫ് ടോപ് പാര്‍ക്കിംഗും സംവിധാനിക്കും.
ദുബായിലെ ഏറ്റവും തിരക്കേറിയ മേഖലകളില്‍ ഒന്നായ ഊദ് മേത്തയില്‍ 9,640 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ മൂന്നു നിലകളുള്ള ബസ് സ്റ്റേഷന്‍ നിര്‍മിക്കാനാണു പദ്ധതിയെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
മെട്രോ സ്റ്റേഷന്‍, ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, ഇന്ത്യ ക്ലബ്, പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍, ആരാധനാലയങ്ങള്‍ എന്നിവക്കു സമീപമാകും സ്റ്റേഷന്‍. പ്രതിദിനം 10,000 യാത്രക്കാര്‍ ഇവിടെ എത്തുമെന്നു പ്രതീക്ഷിക്കുന്നു. സ്റ്റേഷനോട് അനുബന്ധിച്ച് സ്വകാര്യ വാഹനങ്ങള്‍, ടാക്‌സികള്‍, ബസുകള്‍ എന്നിവ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. സ്റ്റേഷന്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ മേഖലകളിലേക്കു ബസ് സര്‍വീസ് തുടങ്ങും. ബസ് സ്റ്റേഷന്‍ എന്നതിലുപരി ഉല്ലാസ മേഖലയില്‍ എത്തുന്ന അനുഭവമുണ്ടാക്കാനാണ് ശ്രമം.

 

Latest News