ട്രാഫിക് പിഴ കൂട്ടി, ദുബായിക്കാര്‍ പേടിച്ചു

ദുബായ്- യു.എ.ഇയില്‍ ട്രാഫിക് നിയമത്തിലെ പരിഷ്‌കാരം നിലവില്‍ വന്ന ജൂലൈ ഒന്നിനുശേഷം ദുബായില്‍ ട്രാഫിക്ക് പിഴ ഗണ്യമായി കുറഞ്ഞു. നിയമം നടപ്പിലാകുന്നതിനു മുമ്പത്തെ ഒരാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിലൊന്നാണ് കുറവ്.
ജുലൈ ഒന്നുവരെയുള്ള ഏഴു ദിവസം ദുബായ് പോലീസ് 94,964 ട്രാഫിക് പിഴക്കാണ് ഉത്തരവിട്ടത്. അതേസമയം, ജൂലൈ ഒന്നു മുതല്‍ ഏഴുവരെ ഇത് 59,777 ആയി കുറഞ്ഞു. ഭേദഗതി ചെയ്ത നിയമം പ്രാബല്യത്തിലായ ശേഷം 35,187 ട്രാഫിക് നിയമലംഘനങ്ങളാണ് കുറഞ്ഞതെന്ന് ദുബായ് പോലീസ് വെളിപ്പെടുത്തി.
പിഴ കടുപ്പിക്കുന്നതിനെ വാഹന ഉപയോക്താക്കള്‍ ഭയപ്പെടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ദുബായ് പോലീസിലെ ഓപ്പറേഷന്‍സ് അസി. ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു.

Latest News