ടി.സിദ്ദീഖിനെ വ്യക്തിഹത്യ നടത്തി പ്രചാരണം; സമൂഹ മാധ്യമങ്ങളില്‍ വന്‍വിവാദം-video

ദുബായ്- കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖിനെ ആക്ഷേപിച്ചു കൊണ്ടുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വിവാദമായി. യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ സിദ്ദീഖ് നടത്തിയ മരുഭൂമി യാത്രയുടെ വിഡിയോ ആണ് എതിരാളികള്‍ മദ്യപിച്ച് കാലുറക്കാത്ത സിദ്ദീഖ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്.
ഭാര്യ ഷറഫുന്നസ എടുത്ത ലൈവ് വിഡിയോ ആണ് മരുഭൂമിയില്‍ സിദ്ദീഖ് നടക്കാന്‍ പ്രയാസപ്പെടുന്നത് മദ്യപിച്ചതിനാലാണെന്ന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരും ഗ്രൂപ്പുകളുമാണ് ഇതിനു പിന്നില്‍. നാട്ടിലെത്തിയാല്‍ വ്യക്തിഹത്യ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടി.സിദ്ദീഖ് പറഞ്ഞു.

 

Latest News