Sorry, you need to enable JavaScript to visit this website.

കുവൈത്ത് എണ്ണസംസ്‌കരണ ശേഷി കൂട്ടുന്നു

കുവൈത്ത് സിറ്റി- കുവൈത്ത് എണ്ണ സംസ്‌കാരണ തോത് ഉയര്‍ത്തുന്നു. പ്രതിദിന ശേഷി 2025 നകം 16 ലക്ഷം ബാരല്‍ ആക്കാനാണ് ലക്ഷ്യം. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനി (കെ.എന്‍.പി.സി) സി.ഇ.ഒ വലീദ് ഖാലിദ് അല്‍ ബദര്‍ അറിയിച്ചതാണിത്.
20 ലക്ഷം ബാരല്‍ ആയി കൂട്ടാനുള്ള കഴിഞ്ഞ വര്‍ഷത്തെ നിര്‍ദേശം തിരുത്തിയാണ് 16 ലക്ഷമാക്കി കുറച്ചത്. പുതിയ നിര്‍ദേശം കുവൈത്ത് പെട്രോളിയം കമ്പനി (കെ.പി.സി)യും പ്രധാനമന്ത്രി ശൈഖ്് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹിന്റെ അധ്യക്ഷതയിലുള്ള സുപ്രിം പെട്രോളിയം കൗണ്‍സിലും അംഗീകരിക്കേണ്ടതുണ്ട്. രാജ്യത്തെ ക്രൂഡ് ഓയില്‍ ഉത്പാദനം 2040 നകം പ്രതിദിനം 4.75 ദശലക്ഷം ബാരല്‍ ആയി ഉയര്‍ത്തുന്നതിനും അതിന്റെ ഭാഗമായി സംസ്‌കരണശേഷി 20 ലക്ഷം ബാരലുമായി വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

 

Latest News