ദുബായ് ബസപകടത്തിന് കാരണം സൈന്‍ ബോര്‍ഡെന്ന് പ്രതിയുടെ അഭിഭാഷകന്‍

ദുബായ്- പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം റോഡിന് കുറുകെ ട്രാഫിക് ചട്ടം ലംഘിച്ച് സ്ഥാപിച്ച സൈന്‍ ബോര്‍ഡാണെന്ന് പ്രതിയായ ഒമാനി ഡ്രൈവറുടെ അഭിഭാഷകന്‍. മറ്റു പല പിഴവുകളുമുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. കേസ് അടുത്തമാസം 31 ലേക്കു മാറ്റി. കേസില്‍ ഡ്രൈവര്‍ 34 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും 50,000 ദിര്‍ഹം പിഴയും നല്‍കാനുള്ള ദുബായ് ട്രാഫിക് കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ വാദം തുടരുകയാണ്.

ഏഴ് വര്‍ഷത്തെ തടവുശിക്ഷ ഇയാള്‍ക്ക് വിധിച്ചിരുന്നു. നിര്‍ണായകമായ പല ഘടകങ്ങളും കോടതി പരിഗണിച്ചില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ജൂണ്‍ ആറിന് നടന്ന അപകടത്തില്‍  എട്ട് മലയാളികളടക്കം 12  ഇന്ത്യക്കാരാണ് മരിച്ചത്. 13 പേര്‍ക്കു പരുക്കേറ്റു. പെരുന്നാള്‍ അവധിക്ക് ഒമാന്‍ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന 30 പേരാണ്  ബസിലുണ്ടായിരുന്നത്. ദുബായ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നു റാഷിദിയ റോഡിലേക്കു ബസ് തിരിയുമ്പോള്‍ റോഡിനു കുറുകെ സ്ഥാപിച്ച ഇരുമ്പ് ബീമില്‍ (ഹൈറ്റ് ബാരിയര്‍) ഇടിച്ചായിരുന്നു അപകടം.

 

Latest News