ഐഫോണ്‍ പ്രോ മാക്‌സിന്റെ യു.എ.ഇയിലെ ആദ്യ ഉടമ മലയാളി

ദുബായ്- ആപ്പിള്‍ കമ്പനി അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ പ്രോ മാക്‌സ് യു.എ.ഇ.യില്‍ ആദ്യമായി സ്വന്തമാക്കിയത് മലയാളി. മണിക്കൂറുകള്‍ കാത്തുനിന്ന് ഐഫോണ്‍ പ്രേമികളായ നിരവധിപേരെ പിന്നിലാക്കിയാണ് സുലൈമാന്‍ എന്ന പ്രവാസി ഫോണ്‍ സ്വന്തമാക്കിയത്.
പത്തിന് അമേരിക്കയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് ഐഫോണ്‍ 11 പ്രോ മാക്‌സ്, ഐഫോണ്‍ 11 പ്രോ എന്നീ മോഡലുകള്‍ പുറത്തിറക്കിയത്. വൈകാതെ ഈ മോഡല്‍ യു.എ.ഇ. മാര്‍ക്കറ്റിലെത്തി. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരുന്നു വില്‍പ്പന.
തലേന്നുതന്നെ ദുബായ് മാളിലെ ഐഫോണ്‍ ഷോറൂമിലെത്തി കാത്തിരുന്നാണ് ക്യൂവിലെ ആദ്യത്തെ ആളായി സ്ഥാനം പിടിച്ച് സുലൈമാന്‍ ഫോണ്‍ സ്വന്തമാക്കിയത്. സുലൈമാന്‍ ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നത് ഐഫോണ്‍ 6 മോഡലായിരുന്നു.

 

Latest News