പെരുമ്പാവൂര്‍- അനധികൃതമായി ആനക്കൊമ്പ് കൈവശംവെച്ച കേസില്‍ ഏഴു വര്‍ഷത്തിനു ശേഷം നടന്‍ മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ലാല്‍ പ്രതിയാകില്ലെന്നായിരുന്നു വകുപ്പിന്റെ നിലപാട്. മൂന്ന് തവണ ലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ച വനം വകുപ്പ് പെട്ടെന്നാണ് നയം മാറ്റിയത്. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ലാലും പ്രതിയാണ്.
നേരത്തെ യുഡിഫ് ഭരണകാലത്ത് ആനക്കൊമ്പ് കൈവശം വെക്കാന്‍ വനം വകുപ്പ് ലാലിന് അനുമതി നല്‍കിയിരുന്നു. ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റും വനം വകുപ്പ് നല്‍കിയിരുന്നു. ഇതിനെതിരെ കൊച്ചി സ്വദേശി നല്‍കിയ ഹരജി കോടതിയുടെ പരിഗണനലാണ്. വര്‍ഷങ്ങളായി കേസ് നീണ്ടു പോകുന്നതില്‍ നേരത്തെ ഹൈക്കോടതി നീരസം പ്രകടിപ്പിച്ചിരുന്നു. ഇതെന്ത് കൊണ്ടാണെന്ന് മൂന്നാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.






