അമ്മയുടെ മൃതദേഹം ഒളിച്ചു വെച്ച്  പെന്‍ഷന്‍ വാങ്ങിയ മകന്‍ പിടിയില്‍ 

ബെര്‍ലിന്‍-രണ്ടു വര്‍ഷം മുമ്പ് മരണമടഞ്ഞ അമ്മയുടെ മൃതദേഹം ഒളിപ്പിച്ചുവെച്ച് പെന്‍ഷന്‍ തുക വാങ്ങിയ മകന്‍ പൊലീസ് പിടിയില്‍. എം യുവെ (57) എന്നയാളാണ് എണ്‍പത്തിയഞ്ചുകാരിയായ അമ്മയുടെ മൃതദേഹം നിലവറയില്‍ ഒളിപ്പിച്ചത്. ബര്‍ലിനിലാണ് സംഭവം.
ഭക്ഷണം, വീടിന്റെ വാടക എന്നീ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് അമ്മയുടെ മരണം പുറത്തു പറയാതിരുന്നതെന്നും പെന്‍ഷന്‍ തുക സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നും യുവെ പൊലീസിനോട് പറഞ്ഞു.
2017 മേയ് മൂന്നിനാണ് അമ്മ ഗേര്‍ഡാ മരണമടഞ്ഞതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സമീപവാസികളുടെ സംശയമാണ് യുവെയെ കുടുക്കിയത്. ഗേര്‍ഡായെ കാണാനില്ലെന്ന് ഇവര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലി അമ്മ സ്‌പെയിനിലുള്ള വൃദ്ധസദനത്തില്‍ ആണെന്നും യുവെ പറഞ്ഞു. ഇത് സംബന്ധിച്ച് രേഖകള്‍ കാണിക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും സാധിക്കാതെ വന്നതോടെ യുവെ കുറ്റ സമ്മതം നടത്തി. മരിച്ച മൃതദേഹം വീടിന്റെ നിലവറയിലെത്തിച്ച് അവിടെയുള്ള മുറിയില്‍ പെട്ടിയുണ്ടാക്കി അതില്‍ സൂക്ഷിച്ചു എന്നും
ദുര്‍ഗന്ധം പുറത്ത് വരാതെയിരിക്കാന്‍ പ്രത്യേകം രാസവസ്തുക്കള്‍ പെട്ടിയില്‍ നിറച്ചു എന്നും യുവെ പറഞ്ഞു. ദൃവിച്ച മൃതദേഹം വീണ്ടെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഗോര്‍ഡെയുടെ മരണം സാധാരണമായിരുന്നതിനാല്‍ മകന്‍ വലി ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു.മരണ വിവരം ഒളിച്ച് വച്ച പണം തട്ടിയതിനും, ശരീരം നിലവറയില്‍ സൂക്ഷിച്ചതിനും പൊലീസ് യുവെന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്തു കസ്റ്റഡിയിലെടുത്തു. 

Latest News