ശൈഖ് മുഹമ്മദിന്റെ മകള്‍ ശൈഖ മറിയം വിവാഹിതയായി

ദുബായ്- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മര്‍യം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്‍ ആണ് വരന്‍.
രാജകുടുംബാംഗങ്ങളും മറ്റ് പ്രമുഖരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു ആശീര്‍വാദ ചടങ്ങുകള്‍. വ്യാഴാഴ്ച രാത്രി നികാഹ് കഴിഞ്ഞിരുന്നു. ശൈഖ മറിയമിന്റെ സഹോദരി ശൈഖ ലത്വീഫയാണ് വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

 

Latest News