Sorry, you need to enable JavaScript to visit this website.

ആളുകളുടെ കണ്ണ് നനയിച്ച് മലപ്പുറം തിരൂർ റോഡിലെ പ്രായംചെന്ന കച്ചവടക്കാരി-video

മലപ്പുറം- മലപ്പുറം തിരൂർ റോഡിലെ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപത്തെ പ്രായം ചെന്ന കച്ചവടക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതുവഴി കടന്നുപോയ യാത്രക്കാരൻ സോഷ്യൽ മീഡിയയിലിട്ട വീഡിയോയാണ് വൈറലായത്. 
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

മലപ്പുറം തിരൂർ റോഡിൽ റോസ് ലോഞ്ച് ഓഡിറ്റോറിയത്തിനടുത്ത് ഇന്ന് യാദൃശ്ചികമായിയാണ് ഈ കച്ചവടക്കാരെ ഞാൻ ശ്രദ്ധിക്കുന്നത് വയസായ ഒരു വലിയുമ്മയും (ഏകദേശം 70-80 വയസ് തോന്നിക്കും) മറ്റൊരു മധ്യവയസ്‌കയും കൂടി കച്ചവടം ചെയ്യുന്നത്, ബലൂൺ, പീപ്പി, ടോയ്‌സ് ഇങ്ങനെയുള്ള ചെറിയ വസ്തുക്കളാണ് അവർ വിൽക്കുന്നത്. പത്ത് രൂപയുടെ ബലൂൺ പാക്ക് വാങ്ങി 100 രൂപ യാണ് കൊടുത്തത് എത്ര രൂപയാണ് ഇനി ബാക്കി തരണ്ടേത് എന്ന് പോലും അവർക്ക് നിശ്ചയമില്ല. കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ മലപ്പുറം ചെമ്മങ്കടവിൽ ഉള്ളതാണ് എന്നും ഇന്നാണ് കച്ചവടം തുടങ്ങിയത് എന്നും ഒക്കെ അറിയാൻ കഴിഞ്ഞു.
പ്രായത്തിന്റെയും പ്രാരാബ്ദത്തിന്റെയും അവശത അവരുടെ മുഖങ്ങളിൽ നിന്ന് വായിച്ചെടുത്തു. ഈ വഴി ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അവരെ അടുത്ത് നിന്നും സാധനങ്ങൾ വാങ്ങി സഹായിക്കണം എന്നപേക്ഷിക്കുന്നു, പ്രായം ആയിട്ടും ആരുടെയും അടുത്ത് നിന്ന് കയ്യ് നീട്ടാതെ അധ്വാനിച്ച് ജീവിക്കുന്നു എന്നത് പ്രശംസനീയവുമാണ്.
 

Latest News