Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇടതുപാര്‍ട്ടികളിലെ നാലായിരത്തോളം ഭാരവാഹികള്‍ ബി.ജെ.പിയിലെത്തി- ശ്രീധരന്‍ പിള്ള

ന്യൂദല്‍ഹി- അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തില്‍ 11 ലക്ഷം പേര്‍ പുതുതായി ബി.ജെ.പിയിലെത്തിയതായി  സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവരും അംഗങ്ങളായി. ഇടത് പാര്‍ട്ടികളില്‍ ഭാരവാഹികളായിരുന്ന നാലായിരത്തോളം പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇവരുടെ പട്ടിക പുറത്തുവിടും. അംഗത്വപ്രചാരണം ഡിസംബര്‍ വരെ തുടരും.
ഒരു വര്‍ഷം പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് സാധാരണയായി സജീവ അംഗത്വവും ഭാരവാഹിത്വവും നല്‍കുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തി പുതുതായി അംഗത്വമെടുത്തവരെ ഭാരവാഹികളാക്കാന്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മരടില്‍ നിയമം ലംഘിച്ച് ഫഌറ്റുകള്‍ നിര്‍മിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. നിര്‍മാതാക്കള്‍ക്കും നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കണം.  അനുമതി നല്‍കിയ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളെയും അന്വേഷണത്തിനും പ്രോസിക്യൂഷനും വിധേയമാക്കണം. ഉത്തമവിശ്വാസത്തില്‍ ഫഌറ്റ് വാങ്ങിയവര്‍ക്ക് കുറ്റക്കാരില്‍നിന്ന് നഷ്ടം ഈടാക്കി നല്‍കണം. മരട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ല. സംസ്ഥാന വിഷയമാണ്. സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. ക്ഷണിച്ചുവരുത്തുന്ന നിയമലംഘനമാണിത്. ഇടതു, വലത് മുന്നണികള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.

 

Latest News