Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എ.ഇയും സമുദ്ര ഗതാഗത  സുരക്ഷാ സഖ്യത്തിൽ

റിയാദ്- സമുദ്ര ഗതാഗത സുരക്ഷയും വാണിജ്യ കപ്പലുകളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തിൽ യു.എ.ഇയും ചേർന്നു. അന്താരാഷ്ട്ര സഖ്യത്തിൽ ചേരാനുള്ള സൗദി അറേബ്യയുടെ തീരുമാനം പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് സഖ്യത്തിൽ ചേരാൻ യു.എ.ഇയും തീരുമാനിച്ചത്. 
സമുദ്ര ഗതാഗതവും ആഗോള വ്യാപാരവും നേരിടുന്ന വെല്ലുവിളികൾ ചെറുക്കുന്നതിന് നടത്തുന്ന പ്രാദേശിക, ആഗോള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനും ആഗോള ഊർജ സുരക്ഷ ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ടും, ലോക സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്നതിനുമാണ് സമുദ്ര ഗതാഗത സുരക്ഷാ സഖ്യത്തിൽ യു.എ.ഇ ചേർന്നതെന്ന് യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിൽ അന്താരാഷ്ട്ര സുരക്ഷാ സഹകരണ കാര്യ വിഭാഗം മേധാവിയായ സാലിം അൽ സആബി പറഞ്ഞു. മേഖലയിലെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക്, ബാബൽ മന്ദബ് കടലിടുക്ക്, ഒമാൻ കടൽ, അറേബ്യൻ ഉൾക്കടൽ എന്നിവിടങ്ങളിൽ എണ്ണക്കപ്പലുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് അന്താരാഷ്ട്ര സഖ്യം പ്രവർത്തിക്കുന്നത്. 
കപ്പൽ ഗതാഗതത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും നേരിടുന്ന വെല്ലുവിളികൾ ചെറുക്കുന്നതിനും ആഗോള ഊർജ സുരക്ഷ ഉറപ്പു വരുത്തുന്നതിനും പ്രാദേശിക, അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് അന്താരാഷ്ട്ര സഖ്യത്തിൽ സൗദി അറേബ്യ ചേർന്നതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ അംഗങ്ങളാണ്. ഹുർമുസ് കടലിടുക്കിലും യു.എ.ഇ തീരത്തും ഒമാൻ ഉൾക്കടലിൽ വെച്ചും സമീപ കാലത്ത് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് പല തവണ ആക്രമണങ്ങളുണ്ടാവുകയും ഏതാനും കപ്പലുകൾ ഇറാൻ പിടികൂടുകയും ചെയ്തിരുന്നു. 
ഈ പശ്ചാത്തലത്തിലാണ് മേഖലയിലൂടെ കടന്നു പോകുന്ന എണ്ണക്കപ്പലുകൾക്ക് സുരക്ഷ ഒരുക്കുന്നതിനും അകമ്പടി സേവിക്കുന്നതിനും അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യം രൂപീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ മേഖലയിലെ സംഘർഷാന്തരീക്ഷം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. 

 

Latest News