ബോളിവുഡ് താരം ഇഷയില്‍ നിന്ന്  മൂന്ന് ലക്ഷം തട്ടിയവര്‍ അറസ്റ്റില്‍ 

ന്യൂദല്‍ഹി-ഓസ്‌ട്രേലിയയിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ബോളിവുഡ് താരം ഇഷ ഷര്‍വാനിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൈബര്‍ ക്രൈം യൂണിറ്റിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.
ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് ഇഷ താമസിക്കുന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ ഇവര്‍ ഇഷയോട് വെസ്‌റ്റേണ്‍ യൂണിയന്‍ വഴിയോ റിയോ മണി വഴിയോ 5,700 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏതാണ്ട് മൂന്ന് ലക്ഷം രൂപ) ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.കിസ്‌ന: ദി വാരിയര്‍ പോയന്റ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇഷ സിനിമയിലെത്തിയത്. അഞ്ച് സുന്ദരികള്‍, ഇയോബിന്റെ പുസ്തകം, ഡബിള്‍ ബാരല്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.

Latest News