പോണ്‍ താരം ജെസീക്ക ജെയിംസ്  മരിച്ച നിലയില്‍

ലോസ് ഏഞ്ചല്‍സ്- പ്രസിദ്ധ പോണ്‍ താരം ജെസീക്ക ജെയിംസിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ വസതിയിലാണ് 43കാരിയായ ജെസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ട് മുറിയില്‍ മരിച്ച നിലയിലായിരുന്നു ജെസീക്കയെ കണ്ടെത്തിയത്. ഇവരുടെ ബിസിനസ് പങ്കാളി വീട്ടില്‍ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും നിരവധി മരുന്നുകള്‍ കണ്ടെത്തി.ജെസീക്കയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ജെസീക്ക റെഡ്ഡിംഗ് എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. 2002ലാണ് താരം പോണ്‍ രംഗത്ത് എത്തിയത്.

Latest News