ഷാര്‍ജയില്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം

ഷാര്‍ജ- നാലാമത് എക്‌സ്‌പോഷര്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ചു.  നാലുദിവസം നീളുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് പകര്‍ത്തിയ അപൂര്‍വ ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. എക്‌സ്‌പോസ് ആര്‍ട്ട്, എക്‌സ്‌പോസ് ഇമോഷന്‍, എക്‌സ്‌പോസ് അഡ്വഞ്ചര്‍, എക്‌സ്‌പോസ് ലൈഫ് തുടങ്ങിയ പ്രമേയങ്ങളാണ് ഫോട്ടോകള്‍ക്ക് അടിസ്ഥാനം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 11 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശന സമയം. പാര്‍ക്കിംഗ് സൗകര്യവും സൗജന്യമാണ്.

 

Latest News