ശരീര ഭാരം കുറക്കൂ, സ്വര്‍ണ സമ്മാനം നേടൂ.. ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒക്ടോബര്‍ 18 മുതല്‍

ദുബായ്- ഒരു മാസത്തിനിടെ ശരീരത്തില്‍നിന്നു കുറയുന്ന ഓരോ കിലോക്കും ഒരു ഗ്രാം സ്വര്‍ണം സമ്മാനമെന്ന പ്രഖ്യാപനത്തോടെ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് തിരിച്ചുവരുന്നു. 30 ദിവസംകൊണ്ട് 10 കിലോവരെ കുറച്ചാല്‍ 10 ഗ്രാം സ്വര്‍ണം ഉറപ്പാണ്.

ഈവര്‍ഷത്തെ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് പ്രത്യേക ശരീര ആരോഗ്യപദ്ധതി ഒക്ടോബര്‍ 18ന് തുടങ്ങി നവംബര്‍ 16 ന് അവസാനിക്കും. എല്ലാ ദിവസവും 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യുകയും വ്യായാമം ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുകയാണ് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ലക്ഷ്യം. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനപ്രകാരമാണ് ജനങ്ങള്‍ക്ക് മികച്ച ആരോഗ്യം ഉറപ്പുവരുത്താനുള്ള പ്രത്യേക പദ്ധതി.

ഫിറ്റ്‌നസ് കാര്‍ണിവലിനോടനുബന്ധിച്ച് വിവിധ കായിക വിനോദ പരിപാടികള്‍ നടക്കും. ആരോഗ്യരംഗത്തെ വിദഗ്ധരുടെ പ്രത്യേക സെമിനാറുകള്‍, സ്‌കൂള്‍സ് ഫിറ്റ്‌നസ് ഗെയിംസ്, കളര്‍ റണ്‍, മാസ് സ്വിം എന്നിവയും ഇത്തവണ പരിപാടിയില്‍ ഉള്‍ക്കൊള്ളിക്കും.

 

 

Latest News