ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ വ്യാജ ബി.എഡ് ഉപയോഗിച്ച് ജോലി നേടിയ 60 സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. നേരത്തെ മഥുരയില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് മാറ്റിയ അധ്യാപകര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും ജില്ലാ അടിസ്ഥാന ശിക്ഷ അധികാരി (ബിഎസ്എ) ചന്ദ്ര ശേഖര്‍ പറഞ്ഞു.
വ്യാജ ബി.എഡും മറ്റു ബിരുദങ്ങളും സമര്‍പ്പിച്ച് ജോലി നേടിയ 4,500 ഓളം സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ സംസ്ഥാനത്തുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരായ നടപടികള്‍ക്ക് വേഗം കൂട്ടുകയാണെന്നും ചന്ദ്ര ശേഖര്‍ പറഞ്ഞു.
വിവിധ ജില്ലകളിലെ ബി.എസ.്എകള്‍ വ്യാജ അധ്യാപകരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ അധ്യാപകര്‍ കുടുങ്ങാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.






