ജിദ്ദ- ഉംറ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ജിദ്ദ-കോഴിക്കോട് സെക്റ്ററില്‍ സൗദി എയര്‍ലൈന്‍സ് അധിക സര്‍വീസുകള്‍ നടത്തും. 23, 26 തീയതികളിലാണ് അധിക സര്‍വീസുണ്ടാകും. ഉംറ തിരക്ക് തുടരുന്ന പക്ഷം വീണ്ടും അധിക സര്‍വീസുകള്‍ നടത്താനാണ് ആലോചിക്കുന്നതെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
നിലവില്‍ ആഴ്ചയില്‍ ഒമ്പത് സര്‍വീസുകളാണ് ജിദ്ദ- കോഴിക്കോട് സെക്ടറില്‍ സൗദിയ നടത്തുന്നത്. ഈ മാസം 23നു തിങ്കളാഴ്ചയും 26ന് വ്യാഴാഴ്ചയുമാണ് അധിക സര്‍വീസുകള്‍ നടത്തുക. രാവിലെ 7.35നു ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം നാല് മണിക്ക് കോഴിക്കോട്ടെത്തും. തിരിച്ചു വൈകുന്നേരം 5.30ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് ജിദ്ദയിലെത്തും.