ദുബായ് എക്‌സ്‌പോക്ക് പോളണ്ടില്‍ മെട്രോ ബോഗികളൊരുങ്ങുന്നു

ദുബായ്- എക്‌സ്‌പോ 2020 മേഖലയിലേക്കുള്ള മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു. പോളണ്ടിലാണ് യന്ത്രങ്ങളുടെയും ബോഗികളുടെയും നിര്‍മാണം പൂര്‍ത്തിയാകുന്നത്. വിവിധ ഘടകങ്ങളുടെ നിലവാരവും പ്രവര്‍ത്തന മികവും അവിടെയെത്തിയ ആര്‍.ടി.എ സംഘം പരിശോധിച്ചു.
റൂട്ട് 2020 ലെ ട്രെയിനുകളുടെ ഇരിപ്പിടങ്ങള്‍ക്കും മറ്റും നേരിയ വ്യത്യാസമുണ്ടാകുമെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ട്രെയിന്‍ നിര്‍മിക്കുന്നതെന്ന് റെയില്‍ ഏജന്‍സി വിഭാഗം സി.ഇ.ഒ അബ്ദുല്‍ മുഹ്‌സിന്‍ ഇബ്രാഹിം യൂനുസ് പറഞ്ഞു.

 

Latest News