മോഡി രാഷ്ട്രീയം ഉപേക്ഷിച്ച്  ഹിമാലയത്തിലേക്ക് പോകുമെന്ന് 

ന്യൂദല്‍ഹി-പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സന്യാസ ജീവിതം നയിക്കുമെന്ന് പ്രമുഖ എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മിന്‍ഹാസ് മര്‍ച്ചന്റ്. 2029 ഓടെ നരേന്ദ്ര മോഡി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് ശിഷ്ടകാലം ഒരു സന്യാസിയുടെ ജീവിതം നയിക്കാനായി ഹിമാലയത്തിലേക്ക് പോകുമെന്നാണ് ഇന്ത്യാ ടുഡെ ചാനല്‍ നടത്തിയ ഒരു പരിപാടിക്കിടെ മിന്‍ഹാസ് മര്‍ച്ചന്റ് അഭിപ്രായപ്പെട്ടത്. 18 വയസില്‍ അദ്ദേഹം ഹിമാലയത്തിലേക്ക് പോയി. എണ്‍പതാം വയസ്സില്‍ അദ്ദേഹം വീണ്ടും ഹിമാലയത്തിലേക്ക് പോവുമെന്ന് നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. സന്യാസിയേപ്പോലുള്ള ലളിത ജീവിതമാണ് മോഡിക്ക് താല്‍പര്യം. അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡി പ്രധാനമന്ത്രിയായാല്‍ 2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് സാധ്യതയെന്നും മിന്‍ഹാസ് മര്‍ച്ചന്റ് കൂട്ടിച്ചേര്‍ത്തു. അന്തരിച്ച മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിന്‍ഹാസ് മെര്‍ച്ചന്റ്.

Latest News