11 ലക്ഷം റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസ്

ന്യൂദല്‍ഹി- ഇന്ത്യന്‍ റെയില്‍വെയിലെ 11,52,000 ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസ് ആയി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് റെക്കോഡ് തുക സര്‍ക്കാര്‍ ബോണസായി നല്‍കുന്നത്. രണ്ടായിരം കോടിയിലേറെ രൂപ ഇതിനായി വേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രിമാരായ നിര്‍മലസീതാരാമനും പ്രകാശ് ജാവഡേക്കറും പറഞ്ഞു. ശമ്പളത്തിനു പുറമെ ഉല്‍പ്പാദനക്ഷമാത ബോണസ് ആയാണ് ഈ തുക വിതരണം ചെയ്യുക.
 

Latest News