ഭോപ്പാല്‍ ജയിലില്‍ കഴിയുന്ന അന്‍സാര്‍ നദ് വിയുടെ പിതാവ് ഇന്‍ഡോറില്‍ നിര്യാതനായി

കൊച്ചി- സിമി ബന്ധം ആരോപിച്ച് ഭോപ്പാല്‍ ജയിലില്‍ വിചാരണതടവുകാരനായി കഴിയുന്ന ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ് വിയുടെ പിതാവ് അബ്ദുറസാഖ്(68) നിര്യാതനായി. മകന്റെ കേസ് സംബന്ധമായ യാത്രയ്ക്കിടെ ഇന്‍ഡോറില്‍വെച്ച് കുഴഞ്ഞുവീണാണ് മരണം.
പാനായിക്കുളം സിമി ക്യാമ്പ് കേസിലും അന്‍സാര്‍ നദ് വിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും  ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇന്‍ഡോര്‍ കേസില്‍ ഉള്‍പ്പെടുത്തപ്പെട്ടതിനാല്‍ അന്‍സാര്‍ നദ് വിക്ക് ജയില്‍ മോചനം ലഭിച്ചില്ല. മകന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് പിതാവ് അബ്ദുറസാഖിന്റെ വിയോഗം.

 

Latest News