സൈന്യത്തോട് ജാഗ്രത പാലിക്കാന്‍ കുവൈത്ത്, സ്ഥാപനങ്ങള്‍ക്ക് കനത്ത കാവല്‍

കുവൈത്ത് സിറ്റി- കനത്ത ജാഗ്രത പുലര്‍ത്താനും രാജ്യത്തിന്റെ സുരക്ഷക്ക് അപകടമുണ്ടാക്കുന്ന കാര്യങ്ങളെ നേരിടാന്‍ തയാറായിരിക്കാനും കുവൈത്ത് വിദേശമന്ത്രി സായുധസൈന്യത്തിന് നിര്‍ദേശം നല്‍കി.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്തതാണിത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കുവൈത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതിലുള്ള സുരക്ഷയും കാവലുമാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് അജ്ഞാത ഡ്രോണ്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് അടിയന്തര നടപടികള്‍.
ഗള്‍ഫ് മേഖലയില്‍ ഉരുണ്ടുകൂടിയിരിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലംകൂടി കണക്കിലെടുത്താണ് സൈന്യത്തോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് ഞായറാഴ്ച മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു.

 

Latest News