Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ സ്‌പോണ്‍സറില്ലാതെ അഞ്ചുവര്‍ഷം വരെ നിക്ഷേപകര്‍ക്ക് താമസാനുമതി

ദോഹ- രാജ്യത്ത് നിക്ഷേപിക്കാന്‍ തയാറുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ അഞ്ചു വര്‍ഷം വരെ റെസിഡന്‍സ് പെര്‍മിറ്റ് നല്‍കുന്ന നിയമ ഭേദഗതി ഖത്തര്‍ പാസ്സാക്കി.
പുതിയ ഭേദഗതി പ്രകാരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന പ്രവാസി നിക്ഷേപകര്‍ക്ക് ദീര്‍ഘകാല താമസാനുമതി നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി ആഭ്യന്തര മന്ത്രാലയമാണ് നല്‍കുക. നിയമലംഘനങ്ങളൊന്നും നടത്താതിരുന്നാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം ഇത് പുതുക്കാന്‍ അവസരമുണ്ട്. പ്രവാസി നിക്ഷേപകര്‍ക്ക് രാജ്യത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപങ്ങളും ഇടപാടുകളും നടത്താനുള്ള പൂര്‍ണ അവകാശവും ഉണ്ടാകും.
പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21ാം നമ്പര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്.

 

Latest News