ജന്മദിനത്തില്‍ അമ്മയോടൊപ്പം ഭക്ഷണം കഴിച്ച് മോഡി

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി 69ാം പിറന്നാള്‍ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മോഡിയുടെ ജന്മദിനം ആഘോഷിച്ചു.
ഗാന്ധിനഗറിലെ വീട്ടിലെത്തിയ മോഡി അമ്മയോടൊപ്പം ഉച്ച ഭക്ഷണം കഴിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ ഡാമില്‍ സംഘടിപ്പിച്ച നമാമി ദേവി നര്‍മ്മദാ മഹോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു.
സേവാ സപ്ത എന്ന സേവന പരിപാടിയിലൂടെയാണ് ബി.ജെ.പി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷാ ദല്‍ഹി എയിംസ് ആശുപത്രിയില്‍ നടന്ന ശൂചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങലില്‍ നേതൃപരിശോധന ക്യാമ്പുകള്‍, രക്തദാനം തുടങ്ങിയവയും ഒരുക്കി.
ഏറ്റവും വലിയ കെയ്ക്ക് നിര്‍മിച്ചാണ് ഗുജറാത്തില്‍ ആഘോഷം. മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രിക്ക് ആശംസ നേര്‍ന്നു.  ലോക ശ്രദ്ധയാകര്‍ഷിച്ച നേതാവിന് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ഇച്ഛാശക്തി, നേതൃത്വംഗുണം, കഠിനാധ്വാനം എന്നിവയാണ് നരേന്ദ്ര മോഡിയെ ലോകപ്രിയ നേതാവാക്കിയതെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് എത്തിച്ചത് മോഡിയുടെ നേതൃപാടവമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

 

 

Latest News