റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ടു; ആര്‍ക്കും പരിക്കില്ല (വീഡിയോ)

റിയാദ്- വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ബസ് അപകടത്തില്‍ പെട്ടു. ഇന്ന് കാലത്ത് ഏഴു മണിക്ക് ദബാബ് സ്ട്രീറ്റിലാണ് അപകടം. ആര്‍ക്കും പരിക്കില്ല.നിറയെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന മിനി ബസാണ് അപകടത്തില്‍ പെട്ടത്. എതിര്‍ദിശയിലെത്തിയ ലാന്റ് ക്രൂയിസര്‍ കാര്‍ ബസിനിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മറ്റ് രണ്ടു കാറുകളിലും ബസ് ഇടിച്ചു. ബസിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികളെ മറ്റൊരു ബസില്‍ സ്‌കൂളിലെത്തിച്ചെന്നും എല്ലാവരും സുരക്ഷിതരാണെന്നും പ്രിന്‍സിപ്പല്‍ ഡോ. ശൗകത്ത് പര്‍വേശ് പറഞ്ഞു.

Latest News