ദുബായ് ഷാന്‍ഗ്രില ഹോട്ടലില്‍ തീപ്പിടിത്തം

ദുബായ്- ശൈഖ് സായിദ് റോഡിലെ ഷാന്‍ഗ്രില ഹോട്ടലില്‍ തിങ്കളാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായി. ഹോട്ടലിന്റെ പത്താം നിലയിലാണ് തീപ്പിടുത്തം ഉണ്ടായത്. കെട്ടിടത്തില്‍നിന്ന് സിവില്‍ ഡിഫന്‍സ് ആളുകളെ ഒഴിപ്പിച്ചു.
രാവിലെ ഒമ്പതു മണിയോടെയായിരുന്നു തീപ്പിടിത്തമെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. അര മണിക്കൂറിനകം തന്നെ തീയണച്ചു.
തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

 

Latest News