ദുബായ്- ഇന്ത്യന്‍ നഗരങ്ങളിലേക്കു യു.എ.ഇയില്‍നിന്നും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള നീക്കങ്ങളും സജീവമായി. ഇതുസംബന്ധിച്ച് ഇന്ത്യന്‍ സിവില്‍ വ്യോമയാന മന്ത്രാലയവുമായി ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്ന ജൂണില്‍ ചര്‍ച്ച നടത്തിയിരുന്നു. ചരക്കു വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ വര്‍ധിപ്പിക്കാനാണു നീക്കം. ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തിയതിനെ തുടര്‍ന്നു യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍കൂടി കണക്കിലെടുത്താണിത്.






