Sorry, you need to enable JavaScript to visit this website.

സിക്കുകാര്‍ക്കായി പാക്കിസ്ഥാന്‍ നവംബറില്‍ അതിര്‍ത്തി തുറക്കും

കര്‍ത്താര്‍പൂര്‍- ഇന്ത്യയില്‍ നിന്നുള്ള സിക്ക് തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ  അതിര്‍ത്തി കടക്കാനുള്ള സംവിധാനം  നവംബര്‍ ആദ്യം തന്നെ നടപ്പിലാക്കുമെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനിലുള്ള സിക്ക് ദേവാലയങ്ങളില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് പ്രയാസരഹിതമായി സന്ദര്‍ശനം നടത്താന്‍ ഇത് സഹായകമാകും.
കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാരിക്കയാണെങ്കിലും സഹകരണത്തിന്റെ നല്ല സൂചനയായാണ് നിരീക്ഷകര്‍ പാക്കിസ്ഥാന്‍ തീരുമാനത്തെ കാണുന്നത്.
നവംബര്‍ ഒമ്പതിനു മുമ്പ് എല്ലാ ക്രമീകരണങ്ങളും പാര്‍ത്തിയാക്കുമെന്ന് പാക്കിസ്ഥാന്‍ പ്രോജക്ട് ഡയറക്ടര്‍ ആതിഫ് മജിദ് പറഞ്ഞു.
സിക്ക് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക്ക് പാക്കിസ്ഥാനിലുള്ള കര്‍താര്‍പൂരിലാണ് താമസമാക്കിയിരുന്നത്. ഇദ്ദേഹം മരിച്ചതിനെ തുടര്‍ന്ന് പതിനാറാം നൂറ്റാണ്ടിലാണ് ഗുരുദ്വര പണികഴിപ്പിച്ചത്.
1947 ല്‍ ബ്രിട്ടീഷുകാര്‍ ഉപഭൂഖണ്ഡത്തെ രണ്ട് രാജ്യങ്ങളായി വിഭജിച്ചപ്പോള്‍ സിക്കുകാരുടെ നിരവധി പുണ്യ ഗുരുദ്വാരകള്‍ പാക്കിസ്ഥാനില്‍ ഉള്‍പ്പെട്ടു.

 

Latest News