എണ്ണ വില കുതിക്കുന്നു; കരുതല്‍ ശേഖരം ഉപയോഗിക്കുമെന്ന് അമേരിക്ക

ലണ്ടന്‍- സൗദി അറാംകൊ കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. അസംസ്‌കൃത എണ്ണവില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളര്‍ വരെ എത്തി. 80 ഡോളര്‍ വരെ വില വര്‍ധിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ കരുതുന്നത്. പത്ത് ശതമാനമാണ് വില വര്‍ധിച്ചിരിക്കുന്നത്. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്.

ഹൂത്തി ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉല്‍പാദനം പകുതിയായി കുറച്ച സൗദി അറാംകോ പ്ലാന്റുകളിലെ ഉല്‍പാദനം ഉടന്‍ സാധാരണ നിലയിലാകുമെന്നും വിതരണത്തെ ബാധിക്കില്ലെന്നും സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

എണ്ണ വിതരണം പുനസ്ഥാപിക്കുന്നത് നീണ്ടുപോയാല്‍ പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗിക്കുമെന്നു യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇതിനായി യു.എസ് ഊര്‍ജവകുപ്പ് നടപടി തുടങ്ങി.

ഹൂത്തി ആക്രമണം:  എണ്ണ വിതരണം ഉടൻ സാധാരണ ഗതിയിലാകും -മന്ത്രി 

 

Latest News