മസ്‌കത്ത് ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍

മസ്‌കത്ത്- ഇത്തവണത്തെ മസ്‌കത്ത് ഫെസ്റ്റിവല്‍ 2020 ജനുവരിയില്‍. മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മേള ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ്. ഫെസ്റ്റിവലിന് മസ്‌കത്ത് മുനിസിപ്പാലിറ്റി ഒരുക്കങ്ങള്‍ തുടങ്ങി.
വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സ്വകാര്യ കമ്പനികളാണ്. വെള്ളിയും ശനിയും വൈകിട്ട് നാലു മുതല്‍ രാത്രി 12 വരേയും അല്ലാത്ത ദിവസം രാത്രി 11 വരെയുമാണ് മേളയിലെ പരിപാടികള്‍.
ഇരുപതാം തവണയാണ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.

 

Latest News