ജയരാജൻ ബി.ജെ.പിയിലേക്ക്; പ്രചാരണത്തിന് പിന്നിൽ മലപ്പുറത്തെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയെന്ന് പോലീസ്

കണ്ണൂർ- സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജൻ ബി.ജെ.പിയിൽ ചേരുന്നു എന്ന പ്രചരണത്തിന് പിന്നിൽ മലപ്പുറത്ത് നിന്നുള്ള രണ്ട് ഫെയ്‌സ്ബുക്ക് കൂട്ടായ്മകളാണെന്ന് പോലീസ് സ്ഥിരീകരണം. പച്ചപ്പട, നിലപാട് എന്നീ ഗ്രൂപ്പുകളാണ് പ്രചാരണത്തിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കി. ഹമീദ് കൊണ്ടോട്ടി എന്നയാളാണ് നിലപാട് എന്ന പേജിലൂടെ ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റ് ആദ്യമായി ഇട്ടത്. തുടർന്ന് ഈ പോസ്റ്റ് പച്ചപ്പട എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യുകയായിരുന്നു. ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ജയരാജൻ പോലീസിൽ പരാതി നൽകിയിരുന്നു.
 

Latest News