Sorry, you need to enable JavaScript to visit this website.

യുഎഇയില്‍ പതിനെട്ടിനു താഴെള്ളവര്‍ക്ക് നല്‍കിയിരുന്ന സൗജന്യ വീസാ അവസാനിച്ചു

ദുബായ്- രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശനത്തിനെത്തുന്ന 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ ടൂറിസ്റ്റ് വീസ പദ്ധതി ഞായറാഴ്ച അവസാനിക്കും. ജൂലൈയിലാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഈ പദ്ധതി നടപ്പിലാക്കിയിരുന്നത്. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെ യുഎഇ സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഈ വീസ ഇളവ് ലഭിക്കും. ഇടത്തരം വരുമാനക്കാരായ നിരവധി പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ യുഎഇയിലെത്തിക്കാന്‍ ഈ പദ്ധതി അനുഗ്രമായി. യുഎഇയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനമായാണ് ഈ പദ്ധതി നടപ്പാക്കിയത്.
 

Latest News