Sorry, you need to enable JavaScript to visit this website.

സുരക്ഷാ ഉദ്യോഗസ്ഥനെ കാർ  ഇടിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

തായിഫ്- നഗരത്തിലെ ഒരു റോഡിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥനെ കാറിടിപ്പിക്കാൻ ശ്രമിച്ച സ്വദേശിയെയും കൂട്ടാളിയെയും തായിഫ് പോലീസ് അറസ്റ്റ് ചെയ്തു. അതിവേഗതയിൽ വാഹനമോടിച്ച് രക്ഷപ്പെടാനുള്ള 40 കാരന്റെ ശ്രമം വാഹനം കീഴ്‌മേൽ മറിഞ്ഞതോടെ പാളി. മദ്യലഹരിയിലായിരുന്ന പ്രതിയുടെ വാഹനത്തിൽ നിന്ന് 42 ക്യാപ്റ്റജൻ ലഹരി ഗുളികകൾ കണ്ടെത്തി. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സ്വദേശിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞു. 
മുമ്പിലും പിറകിലും നമ്പർ പ്ലേറ്റ് ഇല്ലാതെ വന്ന കാർ ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥർ കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ കൂട്ടാക്കാതെ ഓടിച്ചു പോകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ വിടാതെ പിന്തുടർന്നപ്പോൾ രക്ഷയില്ലെന്ന് മനസ്സിലാക്കിയാണ് പ്രതി റോഡരികിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥനെ കാറിടിപ്പിക്കാൻ ശ്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്‌സിലേക്ക് മാറ്റിയതായി തായിഫ് പോലീസ് അറിയിച്ചു. നിരവധി കേസുകളിൽ പ്രതിയായി സുരക്ഷാ വിഭാഗം അന്വേഷിക്കുന്ന പ്രതിയെയും സഹായിയെയും തായിഫ് ആന്റി നാർകോട്ടിക് സെല്ലിന് കൈമാറി. 

 

Latest News