കോഴിക്കോട്- ചെലവൂര്‍ കുണ്ടുംപുറത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. റോസ് ഡെയ്ല്‍ വീട്ടില്‍ ശോഭയാണ് കൊല്ലപ്പെട്ടത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് രാഘവനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. രാഘവന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കപ്പെടുന്നു. സംഭവത്തിനു പിന്നലെ കാരണം വ്യക്തമല്ല.






