Sorry, you need to enable JavaScript to visit this website.

ബോട്ട് കടലിൽ കുടുങ്ങി; ഇന്ത്യക്കാരനെയും കുവൈത്തിയെയും നാവികസേന രക്ഷപ്പെടുത്തി

കടലിൽ കുടുങ്ങിയ ബോട്ടിൽനിന്ന് ഇന്ത്യക്കാരനെയും കുവൈത്തി പൗരനെയും സൗദി അതിർത്തി രക്ഷാസേന രക്ഷപ്പെടുത്തുന്നു. 

ദമാം- സൗദി നാവിക അതിർത്തി പ്രദേശത്ത് കടലിൽവെച്ച് കേടുപാട് വന്ന് ബോട്ട് പ്രവർത്തനരഹിതമായതിനെ തുടർന്ന് അങ്ങേയറ്റം പ്രയാസപ്പെട്ട രണ്ട് പേരെ സൗദി നാവിക അതിർത്തി സേന രക്ഷപ്പെടുത്തി. ഒരു ഇന്ത്യക്കാരനും കുവൈത്തി പൗരനുമാണ് തങ്ങളുടെ സഹായത്തോടെ കരപ്പറ്റിയതെന്ന് ജുബൈൽ സെക്ടറിലെ അതിർത്തി രക്ഷാസേന ഔദ്യോഗിക വക്താവ് ലെഫ്. കേണൽ മിസ്ഫർ ബിൻ ഗന്നാം അൽഖറീനി പറഞ്ഞു. 
994 എന്ന ടോൾ ഫ്രീ നമ്പർ മുഖേന ലഭിച്ച സഹായാഭ്യർഥന ദമാം സെർച്ച് ആന്റ് റെസ്‌ക്യു കോർഡിനേഷൻ സെന്റർ, ജുബൈൽ സെക്ടറിലെ കമാണ്ട് ആന്റ് കൺട്രോൾ റൂമിന് കൈമാറുകയായിരുന്നു. ഉടൻതന്നെ അതിർത്തി രക്ഷാസേനയിലെ പട്രോൾ സംഘം ബോട്ടിൽ തകരാറിലായ ബോട്ടിന് സമീപത്തേക്ക് കുതിച്ചെത്തി. രണ്ട് പേരുടെയും ആരോഗ്യസ്ഥിതി ഭദ്രമാണ്. ഇവർ സഞ്ചരിച്ച ബോട്ടിന്റെ കേടുപാടുകൾ നന്നാക്കുന്നതിനും മറ്റും ആവശ്യമായ മുഴുവൻ സഹായങ്ങളും ലഭ്യമാക്കുമെന്നും ലെഫ്. കേണൽ മിസ്ഫർ അൽഖറീനി വ്യക്തമാക്കി. 

Tags

Latest News